ടവര്‍ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു
തുറവന്‍കാട്: ഊക്കന്‍മെമ്മോറിയല്‍ എല്‍പി സ്കൂളിനടുത്ത് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടു വളപ്പില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ ടവര്‍ വിരുദ്ധ ജനകീയ സമിതി രൂപീകരിച്ചു. ജോസഫ് അക്കരക്കാരന്‍ ചെയര്‍മാനായ സമിതിയില്‍ ഡേവീസ് കൂനന്‍ വൈസ് ചെയര്മാന്, വേണു എളന്തോളി കണ്‍വീനറായും, ജോയിന്റ് കണ്‍വീനര്‍മാരായി രഘുകുമാര്‍ മധുരക്കാരന്‍, സണ്ണി കോളേങ്ങാടന്‍ എന്നിവരും ലളിത ബാലന് (ബ്ലോക്ക് പ്രസിഡന്റ്, ജോസ് ചിറ്റിലപ്പിള്ളി (പഞ്ചായത്ത് പ്രസിഡന്റ്) വാര്‍ഡ് മെമ്പര്‍മാരായ തോമസ് തൊകലത്ത്, റോസ്മി ജയേഷ്, ബ്ലോക്ക് അംഗം മിനി വരിക്കശ്ശേരി, തുറവന്‍കുന്ന് ഇടവക വികാരി ഫാ. ഷാജു ചിറയത്ത്, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജര്മിയന്, പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ്, മുന്‍ വാര്‍ഡ് മെമ്പര്‍ സുന്ദരന്‍ എന്നിവര്‍ രക്ഷാധികളുമാണ്, ടവര്‍ വിരുദ്ധ ജനകീയ സമിതി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ചെയര്മാന് ജോസഫ് അക്കരക്കാരന്‍ അറിയിച്ചു. അതേ തുടര്‍ന്ന് കളക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പന്തം കൊളുത്തി ജാഥ നടത്തുകയും ചെയ്തു.

കൈരളി നാട്യ കലാക്ഷേത്രം നൃത്ത വിദ്യാലയത്തിന്റെ 44 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി