ക്രൈസ്റ്റ് ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് നല്കുന്ന ഈ വര്‍ഷത്തെ പീണിക്കപറമ്പില്‍ തോമന് റോസ തോമന് ഗ്രീന്നേച്ചര് അവാര്‍ഡ് രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പരിസ്ഥിതി സംരക്ഷണത്തിനും ബോധവല്കരണത്തിനും സുസ്ഥിര വികസനത്തിനുമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. കോളജ് ക്യാമ്പസില്‍ നടത്തുന്ന പരിസ്ഥിതിസംരക്ഷണ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ മികവിലാണ് അവാര്‍ഡ് നല്കപ്പെട്ടത് എന്ന് പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. വിദ്യാര്‍ഥികളില്‍ പ്രകൃതിസംരക്ഷണ പാഠം പതിയുന്നതിനായി കോളജ് അവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്നു അവാര്‍ഡ്കമ്മിറ്റി പറഞ്ഞു. ക്രൈസ്റ്റ് കോളജില്‍വച്ചു നടത്തപ്പെട്ട അവാര്‍ഡ്ദാന പരിപാടിയില്‍ മഹാത്മഗാന്ധി സര്‍വകലാശാല വി.സി. ഡോ. സാബു തോമസ് പുരസ്കാരം സമ്മാനിച്ചു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്