അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ലെജന്‍സ് ഓഫ് ചന്തക്കുന്നിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ സെന്ററിലെത്തുന്ന നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ ബെയ്സിലുള്ള ടിഎസ്ആര്‍ 212 അക്ഷയ സെന്ററിലേക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം ലെജന്‍സ് ഓഫ് ചന്തക്കുന്ന് പ്രസിഡന്റ് ലിയോ താണിശേരിക്കാരന് നിര്‍വഹിച്ചു. അക്ഷയ സെന്റര്‍ എന്റര്‍പ്രണര്‍ സൂര്യ സുചി വീല്‍ചെയര്‍ ഏറ്റുവാങ്ങി. ലെജന്‍സ് ഓഫ് ചന്തക്കുന്ന് സെക്രട്ടറി നിതീഷ് കാട്ടില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ആര്. നിഷികുമാര്‍, ഭാരവാഹികളായ സൈഗണ്‍ തയ്യില്‍, നവീന്‍ പള്ളിപ്പാട്ട് ചെമ്പന്‍, ഫാന്റം പല്ലിശേരി, കെ.എച്ച്. മയൂഫ്, അഗീഷ് ആന്റണി, ടി.ആര്. ബിബിന്‍, സെന്റില്‍ കുമാര്‍, എം.എസ്. ഷിബിന്‍, ഷാജന് ചക്കാലക്കല്‍, ജോഷി അക്കരക്കാരന്‍, ലൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു