പാടശേഖരം സ്നേഹം മതില് കെട്ടിതരംതിരിച്ചു
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്കിലെ മാടായിക്കോണം വില്ലേജില്‍ വരുന്ന ചുണ്ടങ്ങ പാടം എന്ന പാടശേഖരം സ്നേഹം മതില് കെട്ടിക്കൊണ്ട് തരംതിരിച്ച് വിവിധ പ്ലോട്ടുകളായി തിരിച്ച് മണ്ണിട്ട് നികത്തുന്നതിന് വേണ്ടി ഭൂമാഫിയ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യാതൊരു കാരണവശാലും കൃഷിയിടങ്ങളോ തണ്ണീര്‍ത്തടങ്ങളോ ഭൂമാഫിയുടെ വിഹാര കേന്ദ്രമാക്കി മാറ്റാന്‍ മനുവദിക്കില്ലെന്ന് ശക്തമായ താക്കിതാണ് ബിജെപിയുടെ കര്‍ഷക സംഘടനയായ ഭാരതീയ ജനറല്‍ കര്‍ഷകമോര്‍ച്ച നല്‍കുന്നത്. മുകുന്ദപുരം തഹസീല്ദാരേ വിളിച്ചറിയിക്കുകയും തുടര്‍ന്ന് പരാതി ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നല്‍കുകയുമാണ് ചെയ്തത്. സര്‍ക്കാര്‍ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഞങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മതിലുകള്‍ പൊളിച്ചു താത്സ്ഥിതി ആക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് എം.വി. സുരേഷ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട്ട് എന്നിവര്‍ ബന്ധപ്പെട്ട പാടശേഖരം സന്ദര്‍ശിച്ചു.

മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി