മാലിന്യമുക്ത നഗരസഭ; കര്‍മപദ്ധതികള്‍ രൂപവല്‍കരിച്ച് ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കര്‍മപദ്ധതികള്‍ രൂപവല്‍കരിച്ച് ഇരിങ്ങാലക്കുട നഗരസഭ. ഇതിന്റെ ഭാഗമായി സമയക്രമത്തോടെ ഖരമാലിന്യം ഉറവിടത്തില്‍ സംസ്കരിക്കല്, വേര്‍ത്തിരിക്കല്‍, പൊതുസ്ഥലങ്ങളും ജലാശയങ്ങളും ശുചീകരിക്കല്‍ എന്നിവ വാര്‍ഡുതലത്തില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് വാര്‍ഡുതല ശുചിത്വ കമ്മിറ്റികള്‍ എന്നിവ നടപ്പാക്കും. വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മാലിന്യസംസ്കരണം, മഴക്കാല രോഗപ്രതിരോധം, ശുചിത്വം, ആരോഗ്യ ബോധവല്കരണം എന്നിവ കലണ്ടര്‍ പ്രകാരം നടത്തുന്നതിനും കര്‍മപദ്ധതികള്‍ രൂപവല്കരിക്കാനും തീരുമാനമായി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചിത്വമാലിന്യ സംസ്കരണവും സംബന്ധിച്ചും ശില്പശാലയില് അനുമതി നല്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജാ സഞ്ജീവ് കുമാര്‍, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, ക്ലീന്‍ സിറ്റി മാനേജര്‍ എ. നൗഷാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷാജു, പ്രസാദ് എന്നിവര്‍ പ്രവര്‍ത്തനം വിശദീകരിച്ചു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ജോളി വടക്കനെ അനുമോദിച്ചു
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു