അതിമാരക മയക്കുമരുന്നുമായി മുരിയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: അതിമാരക മയക്കുമരുന്നുമായി മുരിയാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. മുരിയാട് വാറോക്കി പള്ളത്ത്പറമ്പില്‍ രാഹുല്‍ (26) നെയാണ് 1.3 ഗ്രാം എംഡിഎംഎയുമായി എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദിന്റെ നേത്യത്വത്തില്‍ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ഉദ്യോഗസ്ഥരായ അനൂപ് കുമാര്‍, സി.ബി. ജോഷി, ഫാബിന് വര്‍ഗീസ്, അന്‍വര്‍, കെ.എസ്. വിപിന്‍, വി. സാബു, അമൃത രാജ്, പി.ആര്. രഞ്ജു എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു