ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ്
ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാര്‍ഥ്യമായി; റോഡ് നിര്‍മ്മിച്ചത് എംഎല്‍എ ഫണ്ടില്‍ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിംഗ് റോഡ് യാഥാര്‍ഥ്യമായി. എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനുകളും പോലീസ് ആസ്ഥാനങ്ങളും ജനസൗഹൃദപരമായ കേന്ദ്രങ്ങള്‍ ആകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 104 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയും ഉള്ള റോഡ് ആണ് നിര്‍മ്മിച്ചിട്ടുള്ളത്. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോംഗെ ഐപിഎസ്, പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ എം.ആര്. ഷാജു, ഡിവൈഎസ്പി ബാബു കെ. തോമസ്, പിഡിബ്ല്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.