പറപ്പൂക്കര തിരുനാള്‍; നേര്‍ച്ച പായസത്തിന്റെ പാചകം തുടങ്ങി
പറപ്പൂക്കര: പറപ്പൂക്കര വിശുദ്ധ ലോനാമുത്തപ്പന്റെ തിരുനാളിനോടാനുബന്ധിച്ചുള്ള നേര്‍ച്ച പായസത്തിന്റെ പാചകം തുടങ്ങി. വികാരി മോണ്‍. ജോസ് മാളിയേക്കല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. നാലായിരം പേര്‍ക്കുള്ള നേര്‍ച്ച പായസ പായ്ക്കറ്റുകളാണ് ഒരുക്കുന്നത്. കണ്‍വീനര്‍ ജോസ് പനംകുളത്തുകാരന്‍, പായസം കമ്മിറ്റി കണ്‍വീനര്‍ ഡേവിസ് തെക്കെത്തല, കമ്മിറ്റി അംഗങ്ങളായ ജോണ്സന് കാട പോള്‍സണ്‍ ഉറുവത്ത്, ആഘോഷകമ്മിറ്റി സെക്രട്ടറി റെജിന്‍ പാലത്തിങ്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മെയ് 14, 15, 16 തീയ്യതികളിലാണ് തിരുനാള്‍.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി