കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും നടത്തി
ഇരിങ്ങാലക്കുട: കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും. ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട ഏരിയയിലെ സംസ്ഥാന ജീവനക്കാര്‍ പങ്കെടുത്തു. തുടര്‍ന്ന് പൂതംക്കുളം മൈതാനിയില്‍ നടന്ന ധര്‍ണ സംസ്ഥാന കമ്മറ്റിയംഗം പി.ആര്. ആശാലത ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ആര്.എല്‍. സിന്ധു അധ്യക്ഷതവഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി. ആനന്ദ്, നവീന്‍ സെയ്ദ്, കെ.ആര്. രേഖ എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ