കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയത്തില്‍ പരിശുദ്ധ വിമലമാതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും നാളെ(14.08.2023)
കുഴിക്കാട്ടുകോണം: വിമലമാതാ ദേവാലയത്തില്‍ പരിശുദ്ധ വിമലമാതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും നാളെ നടക്കും. ഫാ. സിന്റോ ആലപ്പാട്ട് തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ ഒമ്പതിന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തല്‍, 9.15 ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നീ തിരുകര്‍മങ്ങള്‍ക്ക് ഫാ. മെല്വിന് പെേപ്പാടന് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് കിഴക്കുംതല തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ്. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സിനു അരിമ്പൂപറമ്പില്‍, കൈക്കാരന്മാരായ ജോയ് മാളിയേക്കല്‍, ഹാരിഷ് കണ്ടംകുളത്തി, ജനറല്‍ കണ്‍വീനര്‍ റോയ് പൊറുത്തൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു