പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല സമ്മേളനം കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. കല്ലങ്കുന്ന് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്ത്തകന് കെ.കെ. ചന്ദ്രശേഖരനെ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ധനീഷ് ആദരിച്ചു. ഖാദര്‍ പട്ടേപ്പാടം എഴുതി ജിതേഷ് നാരായണന് ഇണം നല്കി പാടിയ ഓണപ്പാട്ട് ആല്‍ബം മുക്കുറ്റിച്ചേല് ഡോ. ടി.കെ. നാരായണന് പ്രകാശനം ചെയ്തു. ഭാരവാഹികളായി ഖാദര്‍ പട്ടേപ്പാടം (പ്രസിഡന്റ്), ഡോ. കെ. രാജേന്ദ്രന് (സെക്രട്ടറി), വി.സി. പ്രഭാകരന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.