വെളയനാട് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വെളയനാട്ടമ്മയുടെ ഊട്ടുതിരുനാള് നാളെ
വെളയനാട്: സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വെളയനാട്ടമ്മയുടെ ഊട്ടുതിരുനാള് നാളെ നടക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി ഫാ. സജി പൊന്മിനിശേരി നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ നാളെ രാവിലെ ഏഴിന് ദിവ്യബലി, 8.45 ന് ഊട്ടുനേര്‍ച്ച വെഞ്ചിരിപ്പ്. ഒമ്പതിന് ഊട്ടുനേര്‍ച്ച ആരംഭം. 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് വല്ലക്കുന്ന് വികാരി ഫാ. ജോസഫ് മാളിയേക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഷെറന്‍സ് ഇളംതുരുത്തി സന്ദേശം നല്‍കും.വൈകീട്ട് 6.30 ന് പുരാതന ദേവാലയത്തില്‍ ദിവ്യബലി. 16ന് പരേതരുടെ ഓര്‍മദിനത്തില്‍ രാവിലെ 6.30 ന് ദിവ്യബലി, പുരാതന ദേവാലയത്തില്‍ പൊതു ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു