ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിന് പിടിഎയുടെ ഓണസമ്മാനം
മാത്സ് ലാബ് തുറന്നത് പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട: സെന്റ് മേരീസ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പിടിഎയുടെ ഓണസമ്മാനമായി മാത്സ് ലാബ്. പതിമൂന്ന് ലക്ഷരൂപ ചെലവഴിച്ചാണ് 30 കംപ്യൂട്ടറുകളടങ്ങിയ ലാബ് പ്രവര്‍ത്തന സജമാക്കിയിട്ടുള്ളത് വിദേശ വ്യവസായി റാഫേല്‍ പൊഴോലിപറമ്പിലാണ് കംപ്യൂട്ടറുകള്‍ നല്‍കിയത് ലാബിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മുഴുവന്‍ സുമനസുകളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് ലാബ് നിര്‍മ്മിച്ചത് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ടി.എന്‍. പ്രതാപന് എംപി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. റാഫേല്‍ പൊഴോലിപറമ്പില്‍ മുഖ്യാതിഥിയായിരുന്നു. മാനേജര്‍ ഫാ. പയസ് ചിറപ്പണത്ത്, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ജോജോ തൊടുപറമ്പില്‍, പ്രിന്‍സിപ്പല്‍ പി. ആന്സന് ഡൊമിനിക്, കത്തീഡ്രല്‍ ട്രസ്റ്റി ആന്റണി കണ്ടംകുളത്തി, റീജ ജോസ്, ജോണ്‍സി ജോണ്‍ പാറക്ക, അലക്സ് വര്‍ഗീസ്, ടി.ജെ. ജാന്‍സി എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു