നാട്ടുപൂവുകള്ക്ക് സ്വാഗതമേകികൊണ്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: തെച്ചിയും കാക്കപ്പൂവും കൃഷ്ണ കിരീടവുമെല്ലാം ഗൃാുരമായ ഓര്‍മ്മകളായിത്തീര്‍ന്ന ന്യൂജന്‍ കാലം.. ബഡ്ജറ്റിനൊതുങ്ങുന്ന പ്ലാസ്റ്റിക്ക് പൂക്കളും രാസമണങ്ങളുള്ള വരത്തന് പൂവുകളും ഓണവിപണി കയ്യടക്കുന്നു. മലയാളികള്‍ മറന്നുതുടങ്ങിയ നാട്ടുപൂവുകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച പൂവുകള്‍ക്ക് ഒരു പുണ്യകാലം എന്ന പരിപാടി. ഇരുപത് വര്‍ഷക്കാലമായി മലയാളവിഭാഗം സംഘടിപ്പിച്ചു വരുന്ന പൂവുകള്‍ക്ക് ഒരു പുണ്യകാലം എന്ന പരിപാടി വൈവിദ്ധ്യമാര്‍ന്ന നാട്ടുപൂക്കളെ ശേഖരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പൂവുകള്‍ക്കൊരു പുണ്യ കാലത്തിന്റെ സ്കൂള്‍തല മത്സരം കോളജിലെ സ്ക്രിപ്റ്റ് ഗാര്‍ഡനില്‍ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നെത്തിയ പത്തോളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. വൈവിദ്ധ്യമാര്‍ന്ന നൂറോളം നാട്ടുപൂവുകള്‍ പ്രദര്‍ശിപ്പിച്ചു. അറുപത്തിയൊമ്പതോളം നാട്ടുപൂവുകള്‍ ശേഖരിച്ച ഇരിങ്ങാലക്കുട ഗവ. ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ ഇരിങ്ങാലക്കുട രണ്ടും മൂന്നും സ്ഥാനം നേടി. സമാപനയോഗം കോളജ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ബ്ലെസി ഉദ്ഘാടനം ചെയ്തു.