ലയണ്‍സ് ക്ലബ്ബിന്റെ മധുരം 2023 പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ്ബിന്റെ മധുരം 2023 പദ്ധതിയുടെ ഭാഗമായി എല്ലാ ദിവസവും സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട മെറീന ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ ആറ് മുതല്‍ ഏഴ് വരെ ആദ്യം വരുന്ന അഞ്ച് പേര്‍ക്കാണ് ഈ സേവനം ലഭിക്കുക. 365 ദിവസവും നടത്തുന്ന സൗജന്യ പ്രമേഹ നിര്‍ണയ ക്യാമ്പിന്റെ ഉദ്ഘാടനം സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജയകൃഷ്ണന് പിഎംജെഎഫ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജോയ് പോള്‍ സ്വാഗതവും ട്രഷറര്‍ അഡ്വ. മനോജ് ഐബന് നന്ദിയും പറഞ്ഞു. ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണി വടക്കാഞ്ചേരി മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.എം. അഷറഫ്, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമസ്, തോമച്ചന് വെള്ളാനിക്കാരന്‍, മെറീന ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് ചീരന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു