വേളൂക്കരയില്‍ ഇനി 20 രൂപയ്ക്ക് ഊണ്: ജനകീയഹോട്ടല്‍ ആരംഭിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: 20 രൂപയ്ക്ക് ഉച്ചയൂണുമായി വേളൂക്കര പഞ്ചായത്ത്. സര്‍ക്കാരിന്റെ 12 ഇനം കര്‍മപരിപാടിയില്‍ ഉള്‍പ്പെടുന്ന ജനകീയ ഹോട്ടലിനു തുടക്കം കുറിച്ചു കൊണ്ടാണു പഞ്ചായത്ത് ഇതു സാധ്യമാക്കിയിരിക്കുന്നത്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ കുടുംബശ്രീയുടെ സഹകരണത്തോടെയാണു ജനകീയ ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കും. പ്രഫ. കെ.യു. അരുണന് എംഎല്‍എ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ഇന്ദിര തിലകന് ആദ്യവില്‍പ്പന നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.എസ്. സുരേഷ്, ഷീജ ഉണ്ണികൃഷ്ണന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ അനിത ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.എസ്. ജയ എന്നിവര്‍ പ്രസംഗിച്ചു.




രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി