സിപിഐഎം ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട: ഡൽഹിയിലെ വർഗീയ കലാപത്തിന്റെ ഗൂഡാലോചന കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നല്കിയ ഡൽഹി പോലീസിന്റെയും മോദി സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആർ. വിജയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, ഏരിയ കമ്മിറ്റി അംഗം കെ.എ. ഗോപി എന്നിവർ പ്രസംഗിച്ചു.