പൂമംഗലം ഗ്രാമപഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പൂമംഗലം: പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമാണം പൂർത്തിയാക്കിയ പൂമംഗലം ഗ്രാമപഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനിൽ നിർവഹിച്ചു. പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 24 ലക്ഷം രൂപക്കു ഹാൾ, ടോയ്ലറ്റ് റൂം, ഓഫീസ് റൂം, സ്റ്റേയർ റൂം, ഇലക്ട്രിഫിക്കേഷൻ, നെയിം ബോർഡ് എന്നീ സൗകര്യങ്ങളോടു കൂടിയാണു വ്യവസായ കേന്ദ്രം പണി പൂർത്തീകരിച്ചിട്ടുള്ളത്. യോഗത്തിൽ പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ടി. ബാബു, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ, വാർഡ് മെമ്പർ ലീല പേങ്ങൻകുട്ടി എന്നിവർ പ്രസംഗിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് മുൻ പ്രസിഡന്റ് ഷാജി നക്കര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. വിനോദ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മിനി ശിവദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഈനാശു പല്ലിശേരി, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി