ഓള് കേരള ഇന്റര്‍ കോളജിയേറ്റ് വടം വലി മത്സരത്തില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ സഹൃദയ കോളജിന് വിജയം
കൊട്ടേക്കാട്ടു ചന്ദ്രശേഖര മേനോന് മെമ്മോറിയല്‍ ട്രോഫിക്കും, പുന്നേലിപറമ്പില്‍ വറീത് ജോസഫ് മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടി നടത്തപ്പെട്ട ഓള് കേരള ഇന്റര്‍ കോളേജിയേറ്റ് വടം വലി മത്സരത്തില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ ജേതാക്കളായ കൊടകര സഹൃദയ കോളജിന് ടീം
ഇരിങ്ങാലക്കുട: കൊട്ടേക്കാട്ടു ചന്ദ്രശേഖര മേനോന് മെമ്മോറിയല്‍ ട്രോഫിക്കും, പുന്നേലിപറമ്പില്‍ വറീത് ജോസഫ് മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടി നടത്തപ്പെട്ട ഓള് കേരള ഇന്റര്‍ കോളജിയേറ്റ് വടം വലി മത്സരത്തില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ കൊടകര സഹൃദയ കോളജിന് വിജയം. പുരുഷ വിഭാഗത്തില്‍ കാസര്‍ഗോഡ് നിന്നും എത്തിയ പീപ്പിള്‍സ് കോളജ് മൂന്നാടും, വനിതാ വിഭാഗത്തില്‍ നൈപുണ്യ കോളജ് കൊരട്ടിയും രണ്ടാം സ്ഥാനം നേടി. മത്സരത്തിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി സ്നേറ്റ് അംഗവും ക്രൈസ്റ്റ് കോളജിലെ അധ്യാപകനുമായ പ്രഫ. കെ.എം. മൂവിഷ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. തൊട്ടപ്പള്ളി, പുന്നേലിപറമ്പില്‍ കുടുംബങ്ങങ്ങള്‍ വിജയികള്‍ക്കുള്ള സമ്മാനതുക കൈമാറി.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി