ശാസ്ത്രദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ ചന്ദ്രയാനും കാന്‍സര്‍ ചികിത്സയും
ശാസ്ത്ര ദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ.ജി. രഘുവിന് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ശാസ്ത്ര ദിനത്തില്‍ ക്രൈസ്റ്റ് കോളജില്‍ ചന്ദ്രയാന്‍ മൂന്നിലെ ടെക്നോളജിയും ക്യാന്‍സര്‍ ചികിത്സയുടെ പുതിയ തലങ്ങളും പ്രധാന വിഷയമായി പ്രഭാഷണങ്ങള്‍ നടത്തി. കുസാറ്റ് സര്‍വകലാശാലയിലെ അധ്യാപകരായ ഡോ. കെ.കെ. അനൂപ്, ഡോ. ജോമോന് സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ചന്ദ്രയാന്‍ മൂന്നുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയെ കുറിച്ചു ഡോ. അനൂപ്, ക്യാന്‍സര്‍ ചികിത്സയില്‍ ആവിര്‍ഭവിച്ച പുതിയ തലങ്ങളെ കുറിച്ച് ഡോ. ജോമോന് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്് കെ.ജി. രഘു അധ്യക്ഷനായിരുന്നു. സുവോളജി വിഭാഗം മേധാവി ഡോ. എ.വി. സുധികുമാര്‍, ഫിസിക്സ് വിഭാഗം മേധാവി ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, സുവോളജി വിഭാഗം അധ്യാപകന് ഡോ. ലിയോണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ