പ്രിയദര്‍ശിനി അങ്കണവാടിയുടെ പുനരുദ്ധാരണ നിര്‍മാണോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2019-20 37-ാം വാര്‍ഡില്‍ 38-ാം നമ്പര്‍ പ്രിയദര്‍ശിനി അങ്കണവാടിയുടെ പുനരുദ്ധാരണ നിര്‍മാണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. അബ്ദുള്‍ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ റോഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് അഡ്വ. എം.എസ്. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന് നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ന്മാരായ കുര്യന് ജോസഫ്, ബിജു ലാസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഹൃദ്യ, അങ്കണവാടി ടീച്ചര്‍ സില്‍വി എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം