ബിഷപ്പിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസില് ഒരാള് കൂടി അറസ്റ്റില്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ബിഷപ്പ് മാര് പോളി കണ്ണൂക്കാടനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസില് ഒരാള് കൂടി അറസ്റ്റില്. മുരിയാട് എംപറര് ഇമ്മാനുവേല് ട്രസ്റ്റ് അംഗമായ മുരിയാട് മാളിയേക്കല് സ്റ്റെനി വര്ഗീസി (38) നെയാണ് സി.ഐ എം.ജെ ജിജോയുടെ നേത്യത്വത്തില് എസ്ഐ പി.ജി. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. എംപറര് ട്രസ്റ്റില് നിന്നും മാറി നില്ക്കാന് ശ്രമിച്ചയാളെ ആക്രമിച്ചതിന് ഇയാള്ക്കെതിരെ ആളൂര് പോലീസ് സ്റ്റേഷനില് കേസുണ്ട്. പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് മനസിലാക്കിയ പ്രതി സ്വന്തം ഫോണ് ഫോര്മാറ്റ് ചെയ്ത് നശിപ്പിക്കാന് ശ്രമിച്ചു. പ്രതിയെ പിടികൂടിയ അന്വേഷണ സംഘം ഫോണ് കണ്ടെടുത്ത് സൈബര് വിദഗ്ദരുടെ സഹായത്തോടെ ഡാറ്റകള് വീണ്ടെടുക്കുകയായിരുന്നു. ഡിവൈഎസ്പി ഫെയ്മസ് വര്ഗീസിന് ലഭിച്ച പരാതായിലാണ് സൈബര് വിദഗ്ദരടങ്ങിയ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിവരുന്നത്. ഈ കേസില് ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരായ എഎസ്ഐ ജസ്റ്റിന്, എഎസ്ഐ ജോസ്സി , മനോജ് . എ.കെ, വൈശാഖ് മംഗലന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി
ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് കണ്വെന്ഷന് നടത്തി
ക്രൈസ്റ്റ് കോളജ് ചരിത്രവിഭാഗം ഗാന്ധിസ്മൃതി പരിപാടികള് സംഘടിപ്പിച്ചു
ബാര് അസോസിയേഷനില് പ്രസിഡന്റായി തെരഞ്ഞെടുത്ത പി.ജെ. തോമസിന് സ്വീകരണം നല്കി
ജൂണിയര് റെഡ് ക്രോസ് ക്യാപ്പിംഗ് സെറിമണി സംഘടിപ്പിച്ചു