കേരളത്തില്‍ (Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ (Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി .കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന് നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന് (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന് (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസര്‍ഗോഡ് സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 697 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 383 പേർക്ക് കൂടി കോവിഡ്;240 പേർക്ക് രോഗമുക്തി
തശൂർ ജില്ലയിൽ 383 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12348 ആണ്. അസുഖബാധിതരായ 7599 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 3, ബി.ആർ.ഡി കുന്നംകുളം ക്ലസ്റ്റർ 2, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ 1, മെഡിക്കൽ കോളജ് ക്ലസ്റ്റർ 1, സീതാറാം കൊട്ടേക്കാട് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 342. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ്ലൈൻ വർക്കർക്കും വിദേശത്തുനിന്ന് വന്ന 10 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 8 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 31 പുരുഷൻമാരും 21 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥീരികരിച്ച് ജില്ലയിലെ മെഡിക്കൽ കോളജുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും ചികിത്സയിൽ കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 210, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 35, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-71, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 75, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-127, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-176, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-251, സി.എഫ്.എൽ.ടി.സി കൊരട്ടി – 75, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–358, സി.എഫ്.എൽ.ടി.സി നാട്ടിക -483, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-64, ജി.എച്ച് തൃശൂർ-17, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -64, ചാവക്കാട് താലൂക്ക് ആശുപത്രി -38, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -16, ജി.എച്ച്. ഇരിങ്ങാലക്കുട -18, ഡി.എച്ച്. വടക്കാഞ്ചേരി -10, അമല ആശുപത്രി-39, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -71, മദർ ആശുപത്രി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -2, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 4, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 5, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-2. 1964 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.9688 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 285 പേരെയാണ് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. 528 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 840 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 148617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. 414 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 52 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 340 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.