ആം ആദ്മി പാര്‍ട്ടി തൃശൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സ ടീച്ചര്‍ അനുസ്മരണം നടത്തി
ആം ആദ്മി പാര്‍ട്ടി തൃശൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അല്‍ഫോന്‍സ ടീച്ചര്‍ അനുസ്മരണ ചടങ്ങില്‍ റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി വി.കെ. ശ്രീധരന് പരിശീലന ക്ലാസ് നയിക്കുന്നു.
ഇരിങ്ങാലക്കുട: ആം ആദ്മി പാര്‍ട്ടി തൃശൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സ ടീച്ചര്‍ അനുസ്മരണവും എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരിശീലന ക്ലാസും നടത്തി. റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറി വി.കെ. ശ്രീധരന് പരിശീലന ക്ലാസ് നയിച്ചു. എസ്എസ്എല്‍സി ഫുള്‍ എ പ്ലസ് നേടിയ അഥീന തോട്ടാന്‍, നന്ദന വിനോദ്, ഐശ്വര്യ അശോകന്, പ്രഷ്യസ് സേമു എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മുടപ്പിലശേരി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, മണ്ഡലം പ്രസിഡന്റ് ജിജിമോന് റപ്പായി, നഗരസഭ പ്രസിഡന്റ് ഡിക്സന്, സെക്രട്ടറി വിന്‍സെന്റ് കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി