സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗത്തിന്റെയും തുടി മലയാളവേദിയുടെയും ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗത്തിന്റെയും തുടി മലയാളവേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ബഷീര്‍ അനുസ്മരണ ചടങ്ങില്‍ വിമല കോളജിലെ ഗവേഷകവിദ്യാര്‍ഥി പ്രവീണ നാരായണന് പ്രഭാഷണം നടത്തുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മലയാളവിഭാഗത്തിന്റെയും തുടി മലയാളവേദിയുടെയും ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. വിമല കോളജിലെ ഗവേഷകവിദ്യാര്‍ഥി പ്രവീണ നാരായണന് ബഷീര്‍ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. ഏതൊരു കാലഘട്ടത്തിലും വായിക്കപ്പെടുന്നതും ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന എഴുത്തുകളാണ് ബഷീന്റെതെന്നും വിശാലമായ മാനവിക ബോധങ്ങളാണ് കൃതികളുടെ അന്തസത്തയെന്നും പ്രവീണ നാരായണന് അഭിപ്രായപ്പെട്ടു. മലയാളവിഭാഗം അധ്യക്ഷ ഡോ. കെ.എ. ജെന്‍സി അധ്യക്ഷത വഹിച്ചു സംസാരിച്ചു.