സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസര്‍ മെഷീനും സാനിറ്റൈസറും വിതരണം ചെയ്തു. നടവരമ്പ് അംബേദ്ക്കര്‍ കോളനിയില്‍ നടന്ന സാനിറ്റൈസര്‍ മെഷീന് വിതരണോദ്ഘാടനം വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് നിര്‍വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് അംഗം സുനില്‍ മുഖ്യാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ടോണി, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി കെ.സി. പോള്‍, ട്രഷറര്‍ ജയന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് ഭാരവാഹികളായ പ്രഫ. കെ.ആര്. വര്‍ഗീസ്, പി.സി. വര്‍ഗീസ് എന്നിവര്‍ സാനിറ്റൈസര്‍ മെഷീന് വിതരണത്തിനു നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു