പടിയൂരിലെ അങ്കണവാടി കുട്ടികള്ക്ക് ‘പൊന്നോമനമുത്തവുമായി’ സഹകരണബാങ്ക്
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
എടതിരിഞ്ഞി: സംസ്ഥാനത്ത് ആദ്യമായി അങ്കണവാടി കുട്ടികള്ക്കു ഇന്ഷ്വറന്സ് പദ്ധതി നിലവില് വന്നു. പടിയൂര് ഗ്രാമപപഞ്ചായത്തിലെ അങ്കണവാടി കുട്ടികള്ക്കാണു എടതിരിഞ്ഞി സര്വീസ് സഹകരണ ബാങ്ക് ‘പൊന്നോമനമുത്തം’ എന്ന പേരില് ഇന്ഷ്വറന്സ് പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം കുട്ടികള്ക്കു അസുഖം മൂലമുള്ള ചികിത്സക്കു 10,000 രൂപയും അപകടം മൂലമുള്ള ചികിത്സക്ക് 25,000 രൂപയും ഒരു വര്ഷം ലഭിക്കും. കൂടാതെ അപകടമരണ പരിരക്ഷയും ലഭിക്കും. പൊതുമേഖല ഇന്ഷ്വറന്സ് കമ്പനിയുമായി ചേര്ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ പോളിസി എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ് പി. മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധനു കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ആര്. ഭുവനേശ്വരന്, സെക്രട്ടറി സി.കെ. സുരേഷ്ബാബു, ഇ.വി. ബാബുരാജ്, എന്.എസ്. സുജീഷ്, വത്സല വിജയന്, ഐസിഡിഎസ് സൂപ്പര്വൈസര് ലീല, അങ്കണവാടി വര്ക്കര് സുമി എന്നിവര് പങ്കെടുത്തു.

പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
പൂമംഗലം ഗവ. ആയുര്വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില് നാട്ടുകാര്ക്ക് ആശങ്ക
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല് പഞ്ചായത്ത് അടപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം