കാത്തലിക് എഡുക്കേഷന്‍ ട്രസ്റ്റ് അനുമോദിച്ചു
എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം വരിച്ച ബിവിഎം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാത്തലിക് എഡുക്കേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനം ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യുന്നു.
കല്ലേറ്റുംകര: എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം വരിച്ച ബിവിഎം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കാത്തലിക് എഡുക്കേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനം ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് എം.ഡി. ആന്റോ, കെ. ദേവസി അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ കെ.എ. വുഡ്രോ വിത്സന് ക്യാഷ് അവാര്‍ഡ് നല്കി. വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്, പിടിഎ പ്രസിഡന്റ് കെ.എ. ജോണ്സന്, മുന്‍ മാനേജര്‍ വര്‍ഗീസ് പന്തലൂക്കാരന്‍, ഹെഡ്മാസ്റ്റര് അബ്ദുള്‍ ഹമീദ് സ്റ്റാഫ് പ്രതിനിധി ജിജി തോമസ്, സ്കൂള്‍ ലീഡര്‍ ആന്‍ലി ബിജു, വിദ്യാര്‍ഥി പ്രതിനിധി കെ.എ. ആദിഷ എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍