ക്രൈസ്റ്റ് കോളജിൽ ബഷീര്‍ അനുസ്മരണം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമദിനവും അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍ ബാല്യകാലസഖി പ്രസിദ്ധീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമദിനവും അദ്ദേഹത്തിന്റെ പ്രശസ്ത നോവല്‍ ബാല്യകാലസഖി പ്രസിദ്ധീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സേവ്യര്‍ ജോസഫ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബഷീര്‍ കൃതികളുടെ കഥാപരിസരവും രാഷ്ട്രീയവും എന്ന വിഷയത്തെകുറിച്ച് ഡോ. സി.വി. സുധീറും ബഷീര്‍ മലയാളത്തിനു നല്കിയ തനത് സംഭാവനകളെ പറ്റി മലയാള വിഭാഗം മേധാവി ഫാ. ടെജി കെ. തോമസും പ്രഭാഷണം നടത്തി. ബഷീര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ബഷീര്‍ കൃതികളുടെ പ്രദര്‍ശനവും ബഷീര്‍ ക്വിസ് മത്സരവും നടത്തി. മലയാള വിഭാഗം കോഡിനേറ്റര്‍ അസി. പ്രഫ. സിന്റോ കൊങ്കോത്ത്, ലൈബ്രറി സയന്‍സ് വിഭാഗം മേധാവി കെ.ആര്. സജിത എന്നിവരും മറ്റ് അധ്യാപകര്‍, ലൈബ്രറി സ്റ്റാഫ്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സിസ് സ്വാഗത പ്രസംഗം നടത്തി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍