അനുമോദനസദസും മോട്ടിവേഷന്ക്ലാസും സംഘടിപ്പിച്ചു
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച് അനുമോദനസദസ് തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്കി ആദരിക്കുകയും തുടര്‍ച്ചയായി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടിയ കരൂപ്പടന്ന ഗവ. ഹൈസ്കൂളിനെ അനുമോദിക്കുകയും ചെയ്തു. ചടങ്ങിന് മുമ്പായി വിദ്യാര്‍ഥികള്‍ക്കായി റിട്ട. അധ്യാപകന് വി.ജി. ബാബുവിന്റെ നേത്യത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു.
അനുമോദന സദസ് തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് ഉപഹാരം വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജന ബാബു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രസന്ന അനില്‍കുമാര്‍, അസ്മാബി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. റിഷി പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍