തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി

അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ നടക്കുന്ന ഗുരുസ്മരണ കൂടിയാട്ടമഹോത്സവവേദിയില് തോരണയുദ്ധം കൂടിയാട്ടത്തില്‍ ശങ്കുകര്ണനായി സൂരജ് നമ്പ്യാരും വിജയിയായി ഗുരുകുലം ശ്രുതിയും.
ഇരിങ്ങാലക്കുട: പത്മഭൂഷണ്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ അനുസ്മരണത്തിന്റെ ഭാഗമായ അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടക്കുന്ന കൂടിയാട്ട മഹോത്സവത്തില്‍ തോരണയുദ്ധം കൂടിയാട്ടം അരങ്ങേറി. ശങ്കു കര്‍ണ്ണനായി സൂരജ് നമ്പ്യാര്‍, ഗുരുകുലം ശ്രുതി വിജയയും രംഗത്തെത്തി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ മിഴാവ്, കലാനിലയം ഉണ്ണിക്കൃഷ്ണന് ഇടയ്ക്ക, മൂര്‍ക്കനാട് ദിനേശ് വാരിയര്‍, ആതിര ഹരിഹരന്, ഗുരുകുലം ഋതു എന്നിവര്‍ താളം, കലാമണ്ഡലം വൈശാഖ് ചമയം എന്നിങ്ങനെ പിന്നണി നല്കി.