കാട്ടൂര്‍ വലക്കഴയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിറുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
പ്രണവ്.
ഇരിങ്ങാലക്കുട: കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ വലക്കഴയില്‍ വച്ച് അഞ്ച് മാസം മുന്‍പ് ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍. എടത്തിരുത്തി മുനയം കോഴിപറമ്പില്‍ വീട്ടില്‍ പ്രണവ് (30) ആണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ വലക്കഴ സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെയും ഡിവൈഎസ്പി സുമേഷിന്റെയും നിര്‍ദ്ദേശ പ്രകാരം കാട്ടൂര്‍ സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ സ്ക്വാഡ് അതിസാഹസികമായി പിടികൂടുകയായിരുന്നു.
പ്രതി സുഹൃത്തുക്കളുമൊത്ത് ചിറക്കല്‍ ബാറില്‍ മദ്യപിക്കാന്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ സ്ക്വാഡിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി ജി ധനേഷ്, ശ്യാം എന്നിവര്‍ തന്ത്ര പൂര്‍വ്വം കീഴടക്കുകയായിരുന്നു. പ്രതി നിലവില്‍ കാപ്പ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണ്. കൈപ്പമംഗലം, കാട്ടൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. എസ്ഐ ബാബു ജോര്‍ജ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയന്, കിരണ്‍, ജിതേഷ്, അഭിലാഷ്, ധനേഷ്, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ഫെബിന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു