ജലം സമിതിയുടെ രണ്ടാം വാര്‍ഷിക പൊതുയോഗം നടന്നു
ആളൂര്‍: ആളൂര്‍ പഞ്ചായത്ത് പരിധിയിലെ കൊമ്പോടിഞ്ഞാമാക്കല്, പുത്തന്‍ച്ചിറ, മാള ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മോട്ടോര്‍ സൗജന്യ വൈദ്യുതി പദ്ധതിയിലെ അംഗങ്ങളായ കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ജലം സമിതിയുടെ രണ്ടാം വാര്‍ഷിക പൊതുയോഗം ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്യുകയും സമിതി പ്രസിഡന്റ് ജോജു എളംങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിന് ടി.പി. കൊച്ചാപ്പു സ്വാഗതം പറയുകയും.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് മെമ്പര്‍ എ.സി. ജോണ്സന്, എഡിസി പ്രതിനിധി പി.കെ. സുബ്രഹ്മണ്യന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. കൃഷി ഓഫീസര്‍ ടീന സിമേന്തി പദ്ധതി വിശദീകരണവും, കൃഷി അസിസ്റ്റന്റ് ആദര്‍ശ് റിട്ടേണിംഗ് ഓഫീസര്‍ നിര്‍വഹണം നടത്തുകയും സെക്രട്ടറി സി.ടി. ജോണ്സന് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രെഷറര്‍ പി.വി. ഉണ്ണികൃഷ്ണന് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ഓഡിറ്റേഴ്സ് ആയ കെ.കെ. ദേവസിക്കുട്ടിമാസ്റ്റര്, പി.ഒ. തോമസ് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും സമിതി ഓഫീസ് സെക്രട്ടറി സൗമ്യ ഗിരിജന്‍ നന്ദിയും രേഖപ്പെടുത്തി.