കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു
കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടവും സൗജന്യ ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടവും നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് അഞ്ചാം ഘട്ടവും, സൗജന്യ ചര്‍മ്മമുഴ പ്രതിരോധ കുത്തിവെപ്പ് രണ്ടാം ഘട്ടവും ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം ഇരിങ്ങാലക്കുട വെറ്ററിനറി പോളിക്ലിനിക്കില്‍ വെച്ചു നടന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്തു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി, കുര്യന് ജോസഫ്, മോഹനന് കുറ്റിയാശേരി, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എന്‍.കെ. സന്തോഷ്, വെറ്റിനറി സര്ജന് ഡോ. കെ.എ. ഷെഹസീന എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍