തുമ്പൂര്‍ എയുപിഎസ് സ്കൂളില്‍ കുട്ടികള്‍ക്കായ് നാടക കളരി സംഘടിപ്പിച്ചു

ഒരു വട്ടം കൂടി 2024 ന്റെ ഭാഗമായി ഒഎസ്എയുടെ നേതൃത്വത്തില്‍ എയുപിഎസ് തുമ്പൂരില്‍ നടന്ന നാടക കളരി.
ഇരിങ്ങാലക്കുട: ഒരു വട്ടം കൂടി 2024 ന്റെ ഭാഗമായി ഒഎസ്എയുടെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി നാടക കളരി എയുപിഎസ് തുമ്പൂരില്‍ നടന്നു. ഒഎസ്എ പ്രതിനിധി വിജയരാഘവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ പ്രധാനാധ്യാപിക റീന ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പൂര്‍വി വിദ്യാര്‍ഥി സി.ഡി. ജോസ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അനിത, അഭി തുമ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളില്‍ നാടകകലയില്‍ അഭിരുചി വളര്‍ത്തുന്നതിനും, സഭാകമ്പം ഒഴിവാക്കുന്നതിനും സഹായകമായ നാടക കളരിക്ക് നാടക പ്രവര്‍ത്തകനും, ടെലിവിഷന്‍ താരവുമായ പുല്ലൂര്‍ ചമയം നാടകവേദിയിലെ രെഞ്ചു കാര്‍ത്യായനി ആണ് നേതൃത്വം നല്‍കിയത്. കുട്ടികള്‍ക്ക് രസകരമായ അനുഭവം സമ്മാനിച്ച പരിപാടിയില്‍ ലാലു അയ്യപ്പങ്കാവ് നന്ദി രേഖപ്പെടുത്തി.