കണ്ണുകള്‍ക്ക് 365 ദിവസവും സൗജന്യ പരിശോധനയുമായി ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെട്രോ ഐ കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് ലയണ്‍സ് ക്ലബ് 318 ഡിയിലെ സോണ്‍ ചെയര്മാന് എംജെഎഫ് അഡ്വ. ജോണ്‍ നിധിന് തോമസ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മെട്രോ ഐ കെയറുമായി സഹകരിച്ച്കൊണ്ട് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. ലയണ്‍സ് ക്ലബ് 318 ഡിയിലെ സോണ്‍ ചെയര്മാന് എംജെഎഫ് അഡ്വ. ജോണ്‍ നിധിന് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലംങ്കണ്ണി മുഖ്യാതിഥിയായിരുന്നു. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. കെ.സി.രജനി വിഷയാവതരണം നടത്തി. ഡോ. എം.ആര്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡയസ് കാരാത്രക്കാരന്‍ സ്വാഗതവും ട്രഷന്‍ ടിനോ ജോസ് നന്ദിയും പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജൂ പാറേക്കാടന്‍, മാനേജര്‍ മുരളി ദത്തന് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു