പടിയൂരിലെ യുവകര്‍ഷകനു കൈത്താങ്ങായി സ്കൂള്‍ വിദ്യാര്‍ഥികള്‍
പടിയൂരിലെ യുവകര്ഷകന് അഖിലിനു പനിബാധിച്ചതിനെ തുടര്‍ന്ന് എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, എസ്പിസി, റെഡ് ക്രോസ്, വിദ്യാര്‍ഥികള്‍ പയര്‍ വിളവെടുപ്പ് നടത്തുന്നു.
പടിയൂര്‍: പടിയൂരിലെ യുവകര്‍ഷകനു കൈത്താങ്ങായി സ്കൂള്‍ വിദ്യാര്‍ഥികള്‍. പടിയൂര്‍ രണ്ടാം വാര്‍ഡിലെ അഖില്‍ എന്ന യുവകര്ഷകന് ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് 100 കിലോയോളം വന്ന പച്ചപ്പയര്‍ പറിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, എസ്പിസി, റെഡ് ക്രോസ്, വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും എത്തി വിളവെടുപ്പ് നടത്തി. ബ്ലോക്ക് പ്രസിഡന്റ് സുധാ ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം നടത്തി. പഞ്ചായത്തംഗം വി.ടി. ബിനോയ്, സ്കൂള്‍ മാനേജര്‍ ഇ.എന്‍ പീതാംബരന്, പ്രധാനധ്യാപിക സി.പി. സ്മിത, പിടിഎ വൈസ് പ്രസിഡന്റ് സി.എസ്. സുധന്, കൃഷിഭവന് ഉദ്യോഗസ്ഥരായ മായ, സുകന്യ എന്നിവരും സന്നിഹിതരായിരുന്നു.


കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യയനാരംഭം സംഘടിപ്പിച്ചു
കാറളം പഞ്ചായത്ത് വാര്‍ഡ് രണ്ടില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്