വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും
സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാര്‍ലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും അവാര്‍ഡ് ദാനവും ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ ഇ.എസ്. മണി ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാനി: സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാര്‍ലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള അവാര്‍ഡ് ദാനവും നടന്നു. കുരിയച്ചിറ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്. മണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് ഫാ. ജോണ്‍പോള്‍ ചെമ്മണ്ണൂര്‍ സമ്മാനദാനം നല്‍കുകയും പിടിഎ പ്രസിഡന്റ് കെ.സി. സജീവ് ആശംസകള്‍ നേരുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മോടികൂട്ടി.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍