കാവ്യശിഖ സച്ചിദാനന്ദം സര്‍ഗസംഗമം ഇരിങ്ങാലക്കുടയില്‍ നടന്നു
കൊച്ചനിയന് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സച്ചിദാനന്ദം സര്‍ഗസംഗമം ഡോ. കെ.പി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: കൊച്ചനിയന് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ പുകസ ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സച്ചിദാനന്ദം സര്‍ഗസംഗമം സംഘടിപ്പിച്ചു. ഡോ. കെ.പി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദന്റെ കാവ്യപ്രചോദനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഡയറ്റ് അധ്യാപകന് സനോജ് രാഘവന് സംസാരിച്ചു. കൃഷ്ണകുമാര്‍ മാപ്രാണം രതികല്ലട, പൗര്‍ണ്ണമി വിനോദ്, രഹ്ന സുല്‍ത്താന്‍, റെജില ഷെറിന് എന്നിവര്‍ ആസ്വാദനക്കുറിപ്പുകള്‍ അവതരിപ്പിച്ചു. കൃഷ്ണന് സൗപര്‍ണ്ണിക,രചന, സി.ജി. രേഖ, ഇരിങ്ങാലക്കുട ബാബുരാജ്, രാധാകൃഷ്ണന് വെട്ടത്ത്, മഹേഷ് ഇരിങ്ങാലക്കുട, രാജു വിജയന് എന്നിവര്‍ കാവ്യാലാപനം നടത്തി. ചടങ്ങിന് വല്‍സല ബാബു അധ്യക്ഷത വഹിക്കുകയും റെജില ഷെറിന് സ്വാഗതവും മുരളി നടക്കല്‍ നന്ദിയും പറഞ്ഞു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം