വയനാട് ദുരന്തം; ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ മഹാദുരന്തം മൂലം ജീവനും ഭവനവും നഷ്ടപ്പെട്ടവരുടെ വേദനകളിലും ദുരിതങ്ങളിലും പങ്കുചേര്‍ന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിച്ചു. കത്തീഡ്രല്‍ അങ്കണത്തിലെ ഗ്രോട്ടോയുടെ മുമ്പില്‍ നടത്തിയ അനുശോചന പ്രാര്‍ത്ഥനായജ്ഞത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നേതൃത്വം നല്കി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പന്‍, ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി എന്നിവര്‍ ദിവ്യബലി, ജപമാല പ്രദക്ഷിണം, എന്നിവക്കു നേതൃത്വം നല്കി. കൈക്കാരന്മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ്് എലുവത്തിങ്കല്‍, കേന്ദ്രസമിതി പ്രസിഡന്റ്് ജോമി ചേറ്റുപുഴക്കാരന്‍ നേതൃത്വം നല്കി.