കുട്ടംകുളം നവീകരണത്തിന് തുടക്കമായി; ടോപ്പോഗ്രാഫിക്കല്‍ സര്‍വ്വേ മന്ത്രി ഡോ. ആര്. ബിന്ദു സ്വിച്ച് ഓണ്‍ ചെയ്തു
ഇരിങ്ങാലക്കുട: കുട്ടംകുളം നവീകരണത്തിന് സംസ്ഥാന ബജറ്റില്‍ നിന്നും അനുവദിച്ച 4 കോടി രൂപ ചിലവിലുള്ള നിര്‍മ്മാണ പ്രവൃത്തികളുടെ പ്രാരംഭ നടപടികളാണ് ആരംഭിച്ചത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റേയും കുട്ടുകുളത്തിന്റേയും ചരിത്ര പ്രാധാന്യവും സാംസ്ക്കാരിക പശ്ചാത്തലവും കണക്കിലെടുത്താണ് നിര്‍മ്മാണം നടത്തുകയെന്ന് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
പിഡബ്ല്യുഡി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് സര്‍വ്വേ നടപടികള്‍ നടത്തുന്നത്. സര്‍വ്വേ നടപടി പൂര്‍ത്തിയാക്കി പ്ലാനും ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കി ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടംകുളത്തിലും പരിസരത്തുമായി നടന്ന ടോപ്പാഗ്രാഫിക്കല് സര്‍വ്വേ നടപടികളില്‍ മന്ത്രി ഡോ. ആര്. ബിന്ദുവിനൊപ്പം ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.