സെന്റ് ജോസഫ്സ് കോളജില്‍ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്മെന്റ് അസോസിയേഷന് ഡേ നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അസോസിയേഷന് ഡേ.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്മെന്റ് അസോസിയേഷന് ഡേ നടത്തി. കേരള വനഗവേഷണ കേന്ദ്രത്തിലെ ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിസ്റ്റ് ബി, ഡോ. ഡൊണാള്‍ഡ് ജെയിംസ് ആണ് മുഖ്യാതിഥിയായി എത്തിയത്. ജീവശാസ്ത്രത്തിലെ നൂതന സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമടങ്ങിയ പുതിയ ബയോളജി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വിവിധ ബയോളജിക്കല്‍ സയന്‍സുകളില്‍ അനുഭവപരിചയം നല്‍കാനും അത്യാധുനിക ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനും ഈ ലാബ് ലക്ഷ്യമിടുന്നു. ജീനോം എഡിറ്റിംഗിനെക്കുറിച്ചും വൈദ്യശാസ്ത്രത്തിലും കൃഷിയിലുമുള്ള അതിന്റെ പ്രായോഗിക തലങ്ങളെക്കുറിച്ചും ഡോ. ഡൊണാള്‍ഡ് ജെയിംസിന്റെ ക്ലാസും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന, ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആന്‍ ആന്റണി, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10.30ന് ആരംഭിച്ച യോഗത്തില്‍ അസിസ്റ്റന്റ് പ്രഫ. പി.കെ. കീര്‍ത്തന സ്വാഗതം ആശംസിച്ചു. വിദ്യാര്‍ഥികളും ഇന്റഗ്രേറ്റഡ് ബയോളജി ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരായ എം. സുജിത, ഡോ. റ്റന്സിയ റോസലിന്, ഡോ. വി.ടി. അഞ്ചു എന്നിവരും പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു