ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരത്തിലെ വിജയിക്കള്‍ ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കരയോടൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബേസിക് സയന്‍സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് വിഭാഗവും സയന്‍സ് ക്ലബ് സയന്ഷ്യയും ചേര്‍ന്ന് ഇന്റര്‍ സ്കൂള്‍ സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ നാല്പതോളം ടീമുകള്‍ പങ്കെടുത്തു.
ചാലക്കുടി എസ്എച്ച് കോളജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി സ്മിത ഡേവിസ് ആയിരുന്നു ക്വിസ് മാസ്റ്റര്‍. മൂന്ന് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ എ.എ. ലക്ഷ്മിദയ, വി.എം. മാളവിക എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി.
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ സൂര്യകിരണ്‍ ഹരിദാസ്, രോഹന് രാജീവ് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും എച്ച്ഡിപി സമാജം എടതിരിഞ്ഞി സ്കൂളിലെ അല്‍ത്താഫ് റഹ്മാന്, വി.ആര്. രാഹുല്‍ എന്നിവരടങ്ങിയ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനം ജോയിന്റ് ഡയറക്ടര്‍ ഫാ. മില്‍നര്‍ പോള്‍ വിതയത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു