എംഡിഎംഎ യുമായി യുവാവ് പോലീസിന്റെ പിടിയില്‍
ആദര്‍ശ്.
ഇരിങ്ങാലക്കുട: എംഡിഎംഎ യുമായി യുവാവ് പോലീസിന്റെ പിടിയില്‍. ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ അമ്മാടം എന്ന സ്ഥലത്തുനിന്നും 5.38 ഗ്രാം എംഡിഎംഎ സഹിതം യുവാവിനെ തൃശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍പ്പ് പോലീസും ചേര്‍ന്ന് പിടികൂടി. ഗുരുവായൂര്‍ മാണിക്കത്തുപ്പടി സ്വദേശി പയ്യപ്പാട് വീട്ടില്‍ ആദര്‍ശ് (20) എന്നയാളെയാണ് പ്രത്യേക പോലീസ് സംഘം അറസ്റ്റുചെയ്തത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍പ്പ് പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശപ്രകാരം ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷന് എസ്ഐ ശ്രീലാല്‍, എസ്ഐ ഗിരീഷ്, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്ഐമാരായ കെ. അജിത്, പി. ജയകൃഷ്ണന്, ടി.ആര്. ഷൈന്‍, എഎസ്ഐ സൂരജ് വി. ദേവ്, ഡാന്‍സാഫ് അംഗങ്ങളായ പി.എക്സ്. സോണി, കെ.ജെ. ഷിന്റോ, ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ പ്രദീപ്, ഫൈസല്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അമ്മാടത്തും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നത്. എംഡിഎംഎ കൈമാറുന്നതിനായി കാത്തുനില്ക്കുന്ന സമയത്താണ് പ്രതി പോലീസിന്റെ പിടിയില്‍പെടുന്നത്. ആര്‍ക്കൊക്കെയാണ് ഇയാള്‍ എംഡിഎംഎ വില്പന നടത്തുന്നതെന്നും ആരൊക്കെയാണ് ഇതിന്റെ ഉപഭോക്താക്കള്‍ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍