സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ പാര്‍പ്പിടം പ്രൊജക്ട് പ്രകാരം നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ സമര്‍പ്പണം ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുന്ദരവടിവേലു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ ഈ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു മാടായിക്കോണം സ്വദേശി അനില്‍കുമാറിനു നിര്‍മിച്ചു നല്കിയ ഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം നടന്നു. റോട്ടറി പ്രസിഡന്റ് ഷാജു ജോര്‍ജ് അധ്യക്ഷനായ ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. സുന്ദരവടിവേലു ഭവനത്തിന്റെ താക്കോല്‍ സമര്‍പ്പണം നടത്തി. അസിസ്റ്റന്റ് ഗവര്‍ണര്‍ ടി.ജെ. പ്രിന്‍സ്, സെക്രട്ടറി രാജേഷ് മേനോന്, സി.ജെ. സെബാസ്റ്റ്യന്‍, രതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.