കേന്ദ്രത്തില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടന കെഎസ്ടിഎ ധർണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്രത്തില്‍ കേരളത്തോടുള്ള അവഗണനക്കെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടന കെഎസ്ടിഎ ധര്‍ണ നടത്തി. താലൂക്ക് സെക്രട്ടറി ആര്.എല്‍. സിന്ധു സ്വാഗതം പറഞ്ഞു. എന്‍ജിഒ യൂണിയന് ജില്ലാ പ്രസിഡന്റ് പി.ബി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ല പ്രസിഡന്റ് കെ.ആര്. സത്യപാലന് അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി, കെജിഒഎ ജില്ല ട്രഷറര്‍ രഹന പി. ആനന്ദ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. എന്‍ജിഒ യൂണിയന് ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് കെ.വി. വിപിന്‍ നന്ദി രേഖപ്പെടുത്തി.