ജെസിഐ സൈലന്റ് സ്റ്റാര്‍ അവാര്‍ഡ് പോസ്റ്റ് വുമണ്‍ സുനിലക്ക് നല്കി
ഇരിങ്ങാലക്കുട: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ജെസിഐ ആഗോള വ്യാപകമായി നടത്തുന്ന ജേസി വീക്കിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണ്‍ ടി.ഡി. സുചിലയെ സൈലന്റ് സ്റ്റാര്‍ അവാര്‍ഡ് നല്കി ആദരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പോസ്റ്റ് ഓഫീസില്‍ വെച്ച് നടന്ന ആദരണ യോഗത്തില്‍ ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ചു. സെകട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ ഷിജു കണ്ടംകുളത്തി, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, പോസ്റ്റ് മാസ്റ്റര്‍ ശമ്പരിശന് എന്നിവര്‍ പ്രസംഗിച്ചു. പോസ്റ്റ് വുമണ്‍ സുചിലയെ പൊന്നാടയണിച്ച് മെമെന്റോ നല്കി ആദരിച്ചു. ജേസി വിക്കാചരണത്തിന്റെ ഭാഗമായി ഒരാഴ്ച കാലം നീണ്ട് നില് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും, ശുചികരണ പ്രവര്‍ത്തനങ്ങളും വിവിധ സഹായ ധന വിതരണവും നടത്തും.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു