ക്രൈസ്റ്റ് കോളജിലെ അന്തര്‍ദേശീയ ഗണിതശാസ്ത്ര സമ്മേളനം സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗണിതശാസ്ത്ര വിഭാഗം, കേരളസംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും കേരള മാത്തമറ്റിക്കല്‍ അസോസിയേഷന്റെയും സഹകരണത്തോടെ, ഗ്രാഫ് തിയറി ആന്‍ഡ് ഇറ്റ്സ് ആപ്ലിക്കേഷന്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശിയ സമ്മേളനം സമാപിച്ചു. സ്പെക്ട്രല്‍ ഗ്രാഫ് തിയറി, ഓള്ജിബ്രെക്ക് ഗ്രാഫ് തിയറി, ഫസ്സി ഗ്രാഫ് തിയറി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മുപ്പതോളം വിഷയങ്ങള്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. സമ്മേളനത്തില്‍ അവതരിപ്പിച്ച പബന്ധങ്ങളുടെ ഗുണനിലവാരത്തെ കോണ്‍ഫറന്‍സ് ജഡ്ജസ് പ്രശംസിച്ചു.
സമാപന ദിവസത്തെ അവലോകന യോഗത്തില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗണിതശാസ്ത്രജ്ഞരായ യുഎഇ (ഷാര്‍ജ) അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. അയ്മാന്‍ ബഡാവി, എടുത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ജി. ഇന്ദുലാല്‍, ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ പ്രഫ. എന്‍.കെ. സുദേവ് എന്നിവര്‍ സംസാരിച്ചു. കൊല്‍ക്കത്ത വിദ്യാസാഗര്‍ യൂണിവേഴ്സിറ്റിയിലെ പ്രഫ. മധുമംഗള്പാല്, ഉത്തര്‍പ്രദേശിലെ ശിവനാടാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനെന്‍സിലെ ഡോ. സത്യനാരായണ റെഡ്ഢി എന്നിവര്‍ കോണ്‍ഫറന്‍സിനെ വിലയിരുത്തി സംസാരിച്ചു. ഗണിതശാസ്ത്ര വിഭാഗം അസി. പ്രഫ. ടിന്റുമോള്‍ സണ്ണി, ഗണിതശാസ്ത്ര വിഭാഗം മേധാവി, ഡോ. വി. സീന എന്നിവര്‍ സംസാരിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം