കെ.വി. ചന്ദ്രന് വാരിയരുടെ രണ്ടാം ചരമ വാര്‍ഷികം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ആചരിച്ചു
ഇരിങ്ങാലക്കുട: കലാ സാംസ്കാരിക സാമൂഹ്യ പൊതുരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.വി. ചന്ദ്രന് വാരിയരുടെ രണ്ടാം ചരമ വാര്‍ഷികം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പുഷ്പാര്‍ച്ചന, ചാന്ദ്രരശ്മികള്‍ (ഡോക്യൂമെന്ററി പ്രദര്‍ശനം), അനുസ്മരണം എന്നിവയോടെ നടന്നു. പത്മശ്രീ പെരുവനം കുട്ടന്മാരാര് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, കൂടല്‍ മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാനിലയം രാഘവന്, വി.കെ. ലക്ഷ്മണന് നായര്‍, കെ.വി. ചന്ദ്രന് വാരിയരുടെ ഭാര്യ ടി. ഗീത വാരസ്യാര്, ബാലഗംഗാധരന്‍, ടി.വി. ചാര്‍ളി, രാമചന്ദ്ര അയ്യര്‍, യു. പ്രദീപ് മേനോന്, എ.എസ്. സതീശന്, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി