ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സമഗ്രസംഭാവനാ പുരസ്കാരം സദനം കൃഷ്ണന്‍കുട്ടിക്ക്
ഇരിങ്ങാലക്കുട: സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ വാര്‍ഷിക കഥകളി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനാ പുരസ്കാരം കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടിക്ക്. കലാമണ്ഡലം ബാലസുബ്രഹ്മണ്യന് (വേഷം), പത്തിയൂര്‍ ശങ്കരന്‍കുട്ടി (സംഗീതം), സദനം ഗോപാലകൃഷ്ണന് (ചെണ്ട), സദനം രാജഗോപാലന്‍ (മദ്ദളം), കലാമണ്ഡലം സതീശന് (ചുട്ടി), ഊരകം നാരായണന് നായര്‍ (അണിയറ) എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും.
കൂടാതെ, ഇ. കേശവദാസ് സ്മാരക കഥകളി പുരസ്കാരം കഥകളി ഗായകന് കോട്ടയ്ക്കല്‍ മധുവിനും, പി. ബാലകൃഷ്ണന് സ്മാരക കഥകളി എന്റോവ്മെന്റ് കേരളകലാമണ്ഡലത്തിലെ വടക്കന്‍ചിട്ട വേഷവിഭാഗം വിദ്യാര്‍ഥി ആര്. ആദിത്യനും നല്‍കും. പുരസ്കാരങ്ങള്‍ 2025 ജനുവരി 12ന് നടക്കുന്ന സുവര്‍ണ്ണജൂബിലി സമാപനസമ്മേളനത്തില്‍ സമ്മാനിക്കുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി, സെക്രട്ടറി രമേശന് നമ്പീശന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ റഷീദ് കാറളം, ടി.എന്‍. കൃഷ്ണദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു